Skip to main content
ഭൂജല വകുപ്പ് ധര്‍മടം മണ്ഡലത്തില്‍ നടപ്പാക്കിയ കിണര്‍ റീചാര്‍ജ് പദ്ധതി വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യുന്നു

ധർമടത്ത് കിണർ റീചാർജ് പദ്ധതി പൂർത്തിയാക്കി ഭൂജല വകുപ്പ്

ഭൂജല വകുപ്പ് സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ധർമടം മണ്ഡലത്തിൽ നടപ്പാക്കിയ കിണർ റീചാർജ് പദ്ധതി വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് ഓഫീസ്, എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ പെരളശ്ശേരി, ഗവ ബ്രണ്ണൻ കോളേജ് ധർമ്മടം, ചെമ്പിലോട് പഞ്ചായത്ത് ഓഫീസ്, ഗണപതി വിലാസം ബേസിക് യു പി സ്‌കൂൾ പിണറായി, കണ്ണാടിവെളിച്ചം ബഡ്സ് സ്‌കൂൾ, മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ, കടമ്പൂർ പഞ്ചായത്ത് ഓഫീസ്, മുഴപ്പാല വെറ്റിനറി ആശുപത്രി, ചെമ്പിലോട് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. 
വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ മുഖ്യാതിഥിയായി. ഭൂജലവകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി ധനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ധർമ്മടം പഞ്ചായത്തിൽ നടപ്പാക്കിയ പത്ത് റീചാർജ് പദ്ധതികൾ പരിപാലിക്കുന്നതിനും ആവശ്യമായ അറ്റകുറ്റ പണികൾ നടത്തുന്നതിനും പദ്ധതി കൈമാറി കിട്ടിയ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ ഓഫീസർ ബി.ഷാബി പറഞ്ഞു.  ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ഭൂജലവകുപ്പ് സേവനങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ ജൂനിയർ ജിയോഗ്രാഫിസിസ്റ്റ് ഇ.എം സുനീഷയും ജലസാക്ഷരതയിൽ ജില്ലാ ഓഫീസർ ബി ഷാബിയും ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date