Skip to main content

വേനൽ ചൂടിന് ആശ്വാസം: സിവിൽ സ്റ്റേഷനിൽ ആലങ്ങാടൻ പൊട്ടുവെള്ളരി ഫെസ്റ്റ്

കടുത്ത വേനൽ ചൂടിന് ആശ്വാസം പകർന്ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ആലങ്ങാടൻ പൊട്ടു വെള്ളരി ഫെസ്റ്റ്. ജില്ലാ കൃഷി ഓഫീസും ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഏകദിന ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ നിർവഹിച്ചു. കർഷകർക്ക് തങ്ങളുടെ വിളകൾ വിറ്റഴിക്കാൻ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കർഷകരെ പരമാവധി പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കർഷകർക്ക് ന്യായവില ലഭ്യമാക്കുകയാണ് പ്രധാനമെന്നും ഇത്തരം മേളകളിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും മേളയിലെ ആദ്യ വില്പന നടത്തിയ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ പറഞ്ഞു.

 

ആലങ്ങാടുള്ള കർഷകർ ഉൽപാദിപ്പിച്ച പൊട്ടു വെള്ളരിയും ജ്യൂസുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. അതിനൊപ്പം വിവിധ പച്ചക്കറികൾ, കൂൺ, തേൻ എന്നിവയും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. 

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്ജ്, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ സനിതാ റഹിം, കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ലിസി അലക്സ്, ഷൈനി ജോർജ്ജ്, ഷൈമി വർഗീസ്, കെ.വി രവീന്ദ്രൻ, അഡ്വ. എം.ബി ഷൈനി, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു നായർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date