Skip to main content

മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ടീച്ചേഴ്സ് /മോണ്ടിസ്സോറി ടീച്ചേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, വെൽഡർ, ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഷോറൂം സെയിൽസ്, ഫീൽഡ് സെയിൽസ്, ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സർ എന്നീ ഒഴിവുകളിൽ അഭിമുഖം നടക്കും. ബി.എഡ് (എംഎ/ബിഎ,/ ബി എസ് സി/ എം എസ് സി, എം ടി ടി സി, ബി.പി.എഡ് ഡിഗ്രി, ഡിപ്ലോമ/ഐടിഐ   ഇലക്ട്രിക്കൽ, വെൽഡർ, ഓട്ടോമൊബൈൽ/മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.ഫോൺ- 0497 2707610, 6282942066           

date