Post Category
*ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു*
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി ഇടിയംവയല്‍ ഗ്രാമത്തില്‍ കളേഴ്സ് ഇടിയംവയല്‍ ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബിന്റെ സഹകരണത്തോടെ ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു. സര്‍വ്വകലാശാല ദത്തെടുത്ത ഗ്രാമങ്ങളിലെ യുവജനങ്ങളുടെ വ്യക്തിത്വ-കായിക വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോച്ച് ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി ആരംഭിച്ചത്. യൂണിവേഴ്സിറ്റി റിസര്‍ച്ച് അസിറ്റന്റ് ജിപ്സ ജഗദീഷ്, കളേഴ്സ് ക്ലബ് സെക്രട്ടറി ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments