Post Category
*അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം*
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബികോം ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മാർച്ച് 18 രാവിലെ 11.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04936 202035
date
- Log in to post comments