ഐ.ടി.ഐയിൽ അഭിമുഖം
കഴക്കൂട്ടം ഗവ.ഐ.ടി.ഐ (വനിത) യിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിന് മാർച്ച് 27 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡുകളിലാണ് ഒഴിവ്. ടെക്സ്റ്റൈൽ ഡിസൈനിംഗ് / ഫാഷൻ ടെക്നോളജി / കോസ്റ്റ്യൂം ഡിസൈനിംഗ് ആന്റ് ഡ്രെസ് മേക്കിംഗിൽ വൊക്കേഷണൽ ബിരുദമോ ഡിപ്ലോമയും പ്രവൃത്തിപരിചയവുമാണ് കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി & ഡിസൈനിംഗ് ട്രേഡിലെ ഗസ്റ്റ് ഇൻസ്ട്രക്ടറിന് വേണ്ട യോഗ്യത. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് വൊക്കേഷണൽ ബിരുദം / ആർട്സ് - കൊമേഴ്സ് വിഷയത്തിലെ ബിരുദം അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിലെ ഡിപ്ലോമയും പ്രവർത്തിപരിചയവും വേണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 0471 2418317.
പി.എൻ.എക്സ് 1109/2025
- Log in to post comments