Skip to main content
‘പഴമയും പുതുമയും’തലമുറ സംഗമം നടത്തി

‘പഴമയും പുതുമയും’തലമുറ സംഗമം നടത്തി

ഏഴോം പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പഴമയും പുതുമയും എന്ന ആശയത്തെ മുൻനിർത്തി തലമുറ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. 
കൂടുതൽ സംരംഭങ്ങളും 
കാർഷിക മേഖലയിൽ വയോജന പ്രാതിനിധ്യവും കൂട്ടാൻ ജെ എൽ ജികൾ തുടങ്ങാൻ പരിപാടിയിൽ തീരുമാനമായി. വയോജനങ്ങളുടെ നാല് അയൽക്കൂട്ടങ്ങളും ഒരു സംരംഭവും ഏഴോം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏച്ചിൽ മൊട്ട ചെന്താര ക്ലബ്ബിൽ  നടന്ന പരിപാടിയിൽ  ‘വയോജന സമൂഹം ഇന്നലെ ഇന്ന് നാളെ’, ‘വയോജന ക്ഷേമത്തിൽ യുവ ജനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, സമൂഹം എന്നിവയുടെ പങ്ക് ‘ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി. പരിപാടിയിൽ 120 പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ കെ.എൻ ഗീത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി അനിൽകുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സുലോചന, സി ഡി എസ് ചെയർപേഴ്സൺ എം.കെ ലത, സി ഡി എസ് മെമ്പർ എ.പി സിനി, അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രശേഖരൻ, പി.വി പ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു.

date