Skip to main content

മാലിന്യമുക്ത നവകേരളം : മികച്ച പ്രവർത്തനം നടത്തിയ സ്ഥാപനങ്ങളെ ആദരിച്ച് പാമ്പാക്കുട ബ്ലോക്ക്

മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെയും സ്ഥാപനങ്ങളെയും പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു.  

 

 മികച്ച ഗ്രാമപഞ്ചായത്തായി പാലക്കുഴയെ തിരഞ്ഞെടുത്തു. പ്രത്യേക പുരസ്കാരത്തിന് തിരുമാറാടി, 

പാമ്പാക്കുട ,ഇലഞ്ഞി ,രാമമംഗലം ഗ്രാമപഞ്ചായത്തുകൾ അർഹരായി.

മികച്ച ഹരിത സർക്കാർ സ്ഥാപനമായി മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് ,

മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി കാക്കൂർ സർവ്വീസ് സഹകരണബാങ്ക് ,മികച്ച ഹരിത വായനശാലയായി ഉപ്പുകണ്ടം പബ്ലിക് ലൈബ്രറി,മികച്ച ഹരിത കാർഷിക സ്ഥാപനമായി പാമ്പാക്കുട അഗ്രോസർവ്വീസ് സൊസൈറ്റി, മികച്ച ഹരിത സിഡിഎസായി രാമമംഗലം എന്നിവയെ തിരഞ്ഞെടുത്തു. 

 

ഹരിതകർമ്മസേന കൺസോഷ്യത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് രാമമംഗലം,തിരുമാറാടി,പാമ്പാക്കുട, ഇലഞ്ഞി, പാലക്കുഴ എന്നീ പഞ്ചായത്തുകളുടെ കൺസോർഷ്യങ്ങൾ അർഹരായി. 

 

യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ, മെമ്പർ കുഞ്ഞുമോൾ യേശുദാസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date