Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: അതിവർഷാനുകൂല്യം രണ്ടാം ഗഡു വിതരണം ചെയ്തു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അതിവർഷ ആനുകൂല്യം രണ്ടാം ഗഡു വിതരണം സംസ്ഥാനതല ഉദ്ഘാടനം ആലുവ ചെങ്ങമനാട് ബാങ്ക് ഹാളിൽ നടന്നു.

 ഉദ്ഘാടനം ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ നിർവ്വഹിച്ചു. ബോർഡ് ഡയറക്ടർ സി.ബി. ദേവദർശനൻ അദ്ധ്യക്ഷത വഹിച്ചു.  

 

യോഗത്തിൽ ഹാജരായ അർഹരായ അംഗങ്ങൾക്ക് രണ്ടാം ഗഡു അതിവർഷാനുകൂല്യം വിതരണം ചെയ്തു. 

 

ബോർഡ് ഡയറക്ടർ പി.ഡി. ജോൺസൺ, കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി, ഡി.കെ.റ്റി.എഫ്. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി. കെ. രാജു, എൻ.കെ.റ്റി.എഫ്. ജില്ലാ സെക്രട്ടറി വേണുഗോപാലൻ നായർ, എസ്.റ്റി.യു. ജില്ലാ സെക്രട്ടറി റ്റി. എം. അലിയാർ, ചീഫ് എക്സിക്യൂട്ടീവ് ആഫീസർ കെ.എസ്. മുഹമ്മദ് സിയാദ്, ജില്ലാ എക്സിക്യൂട്ടീവ് ആഫീസർ എസ് ശ്രീനിവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date