Skip to main content

കേരളോത്സവം : തൃശ്ശൂർ മുന്നേറ്റം തുടരുന്നു

സംസ്ഥാന കേരളോത്സവത്തിൽ തൃശ്ശൂർ ജില്ലയുടെ കുതിപ്പ് തുടരുന്നു. കലാ വിഭാഗത്തിൽ 296 പോയിന്റും കായിക ഇനങ്ങളിൽ നിന്ന് 104 പോയിന്റും നേടി ആകെ 400 പോയിന്റുകളുമായി നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ ബഹുദൂരം പിന്നിലാക്കി തൃശ്ശൂർ പോയിൻറ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്. 322 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 316 പോയിന്റോടെ കാസർഗോഡ് മൂന്നാം സ്ഥാനത്തുമാണ്. 

 

രണ്ട് ഇനങ്ങൾ ബാക്കി നിൽക്കെ കായിക മത്സരങ്ങളിൽ പാലക്കാടിനെ അട്ടിമറിച്ച് കാസർഗോഡ് ഒന്നാം സ്ഥാനത്ത് എത്തി. കാസർഗോഡ് 111 പാലക്കാട് 106 തൃശ്ശൂർ 104 എന്നിങ്ങനെയാണ് കായിക വിഭാഗത്തിലെ പോയിന്റ് നില.

 

മേളയുടെ അവസാന ദിനമായ ഇന്ന് (ഏപ്രിൽ 11) മാർ അത്തനേഷ്യസ് കോളേജിൽ നീന്തൽ മത്സരവും ചെറിയപള്ളി സെന്റ് തോമസ് ഹാളിൽ കളരിപ്പയറ്റ് മത്സരവും അരങ്ങേറും. കലാ വിഭാഗത്തിൽ പ്രധാന വേദിയായ മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മിമിക്രി, മൈം, മോണോ ആക്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങൾ നടക്കും.

date