പറപ്പൂക്കര മട്ട വിപണിയിലേക്ക്
പറപ്പൂക്കര മട്ട ഇനി വിപണിയിൽ ലഭിക്കും. പറപ്പൂക്കര മട്ടയുടെ വിപണന ഉദ്ഘാടനം കെ. കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ.അനൂപ് അധ്യക്ഷനായി. ആദ്യ വിൽപ്പന പന്തല്ലൂർ വാർഡ് മെമ്പർ കെ. കെ. രാജന് കെ കെ രാമചന്ദ്രൻ എംഎൽഎ നൽകി.
പഞ്ചായത്തിലെ തന്നെ വിവിധ പാടശേഖരങ്ങളിൽ നിന്ന് നെല്ല് ശേഖരിച്ച് അഗ്രിടെക്‌നിഷ്യൻമാരുടെ നേതൃത്വത്തിൽ അരിയാക്കി വിപണിയിൽ ഇറക്കുകയാണ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത്. ജനങ്ങൾക്ക് ഗുണമേന്മയുള്ള അരി നൽകുകയാണ് ലക്ഷ്യം.
പൂർണമായും തവിട് നീക്കം ചെയ്തത്, 30 ശതമാനം തവിട് നിലനിർത്തിയത്, 50 ശതമാനം തവിട് നിലനിർത്തിയത് എന്നീ മൂന്ന് രീതിയിലുള്ള ചാക്കുകളിൽ പറപ്പൂക്കര മട്ട ലഭ്യമാണ്. 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് അരിക്ക് 700 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രി വെജിറ്റബിൾ കിയോസ്ക്കിലും കൃഷി ഓഫീസിലും പറപ്പൂക്കര മട്ട ലഭ്യമാണ്.
കാർഷിക കർമ്മസേന പ്രസിഡന്റ് കെ. സുധാകരൻ, സെക്രട്ടറി ദിനേഷ്, കൃഷി ഓഫീസർ എം. ആർ അനീറ്റ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments