നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പുതുതായി ചാർജെടുത്ത ബി എൽ ഒ മാർക്ക് പരിശീലനം നൽകി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച 59 പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിതരായ ബി എൽ ഒ മാർക്ക് നിലമ്പൂർ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലനം നൽകി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ ഓൺലൈൻ വഴി ബി എൽ ഒമാരെ സ്വാഗതം ചെയ്തു. നിലമ്പൂർ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പി സുരേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി എം സനീറ എന്നിവർ സംസാരിച്ചു. സ്വീപ് കോഡിനേറ്റർ ബിനു, ടെക്നിക്കൽ അസിസ്റ്റന്റ് മാരായ ശ്രീരാജ്, വാരിസ് എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഇൻ ചാർജ് രഘുമണി നന്ദി പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി 1100 ലധികം വോട്ടർമാർ വരുന്ന പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് രൂപീകരിച്ച 59 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആണ് ബി എൽ ഒ മാരെ നിയമിച്ചത്. 49 ബിഎൽ ഒമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments