Skip to main content

അഭിമുഖം 21 മുതല്‍

 

മണ്ണാര്‍ക്കാട് അഡീ. ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 21 മുതല്‍ 26 വരെ നടക്കും. കോട്ടോപ്പാടം പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണി മുതലാണ് അഭിമുഖം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണമെന്ന് മണ്ണാര്‍ക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9188959768

date