Skip to main content

പോളിടെക്‌നിക് ഡിപ്‌ളോമ, ബി.ടെക്/ബിഇ കാര്‍ക്ക് അപ്രന്റീസ് ട്രെയിനിംഗ് അവസരം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുളള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ എം.എച്ച്.ആര്‍.ഡി കീഴിലുളള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപമെന്റ് സെന്ററും സംയുക്തമായി, സെന്‍ട്രലൈസ്ഡ് വാക്- ഇന്‍-ഇന്റര്‍വ്യൂകള്‍ നടത്തും. ഏകദേശം 800 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും ഒറിജിനലും മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്ന് കോപ്പികളും സഹിതം തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകണം. അപേക്ഷ ഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും www.sdcentre.org ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4224/17

date