തൊഴിലുറപ്പ് പദ്ധതിയില്‍ താല്കാലിക കരാര്‍ ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പത്തനംതിട്ട ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ഐറ്റി പ്രഫഷണല്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ ഓരോ താല്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ബിരുദവും പിജിഡിസിഎയുമാണ് ഐറ്റി പ്രഫഷണലിന് യോഗ്യത. കമ്പ്യൂട്ടര്‍ സയന്‍സിലോ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഡേറ്റാ ബേസ് അഡ്മിനിസ്ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 25,000 രൂപ. അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ യോഗ്യത ബികോം ബിരുദവും അംഗീകൃത പിജിഡിസിഎയും. പ്രതിമാസ വേതനം 18,500 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം ഇവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, തോംസണ്‍ കോമേഴ്സ്യല്‍ കോംപ്ലക്സ്, സ്റ്റേഡിയത്തിന് സമീപം, പത്തനംതിട്ട-പിന് 689645 എന്ന വിലാസത്തില്‍ ഡിസംബര്‍ 16 നകം അപേക്ഷിക്കണമെന്ന് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ അറിയിച്ചു.ഫോണ്‍ നം.0468-2222686, 2222038. (പിഎന്‍പി 3317/17)
- Log in to post comments