Post Category
വിവേകാനന്ദ സ്പര്‍ശം : വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനയും ക്വിസ് മത്സരവും
സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും വിവേകാനന്ദ ദര്‍ശനവും കാലിക ഭാരതവും എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും നടത്തുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തലത്തിലെ മത്സരവിജയികള്‍ക്കായി ഈ മാസം 16ന് രാവിലെ 10ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് ഈ മാസം 20ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമ്മാനം നല്‍കും.
(പിഎന്‍പി 3316/17)
date
- Log in to post comments