Skip to main content

ക്ഷീരാമൃതം പ്രകാശനം നാളെ (ഡിസംബര്‍ 13)

ക്ഷീര വികസന വകുപ്പിനു കീഴില ക്ഷീര പരിശീലന കേന്ദ്രം ആരംഭിച്ച് 25 വര്‍ഷമായ സാഹചര്യത്തില്‍ ക്ഷീരാമൃതം എന്ന പേരില്‍ സില്‍വര്‍ ജൂബിലി സ്മരണിക പുറത്തിറക്കുന്നു.  സ്മരണികയുടെ പ്രകാശനം നാളെ (ഡിസംബര്‍ 13) രാവിലെ 11.45ന് പട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും.  കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഡോ. ജോര്‍ജ് ഓണക്കൂര്‍ സ്മരണിക ഏറ്റുവാങ്ങും. ജീവനക്കാരുടെ ഏകദിന ശില്‍പശാല ക്ഷീരകര്‍ഷക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍ ഉദ്ഘാടനം ചെയ്യും.  റ്റി.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കല്ലട രമേശ് മുന്‍ പ്രിന്‍സിപ്പല്‍മാരെ ആദരിക്കും.

പി.എന്‍.എക്‌സ്.5279/17

date