Skip to main content

ആരോഗ്യ സുരക്ഷിതത്വ ശില്പശാല നടത്തി

    ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വ്യവസായ ശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം എന്ന വിഷയത്തില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് വേണ്ടി ആരോഗ്യ സുരക്ഷിതത്വ ശില്പശാല പത്തനംതിട്ടയില്‍ നടത്തി. വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്‍റ് ഡയറക്ടര്‍ കെ.ജയചന്ദ്രന്‍, തൊഴിലാളി സംഘടനാ നേതാക്കളായ പി.ജെ അജയകുമാര്‍, എ.ഷംസുദ്ദീന്‍, എ.എസ്.രഘുനാഥന്‍, രാജു തോമസ്,  ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.ഷാജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
     ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് കെമിക്കല്‍ ഇന്‍സ്പെക്ടര്‍ ബി.സിയാദ്, റിട്ട.സിവില്‍ സര്‍ജന്‍ ഡോ.ബ്രൈറ്റ്, ഇന്‍സ്പെക്ടര്‍മാരായ ഷാജികുമാര്‍, സലിം രാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.                                                (പിഎന്‍പി 3325/17)

date