Skip to main content

ന്യൂനപക്ഷക്ഷേമ വകുപ്പില്‍ പ്രിന്‍സിപ്പല്‍ മീറ്റ്

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍  എല്ലാ ജില്ലകളിലെയും വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷ പരിശീലനത്തിനും ഓറിയന്റേഷനുമായി പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി കോച്ചിംഗ് സെന്ററുകളുടെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന് (ഡിസംബര്‍ 12)രാവിലെ 10  മുതല്‍ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും.

ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.  വകുപ്പ് സെക്രട്ടറി ഷാജഹാന്‍ അദ്ധ്യക്ഷത വഹിക്കും.  പ്രിന്‍സിപ്പല്‍മാര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.  വകുപ്പ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുട്ടി.എ.ബി. പങ്കെടുക്കും.

പി.എന്‍.എക്‌സ്.5281/17

date