Skip to main content

രണ്ടാംപാദ വാര്‍ഷിക പരീക്ഷ നാളെ (ഡിസംബര്‍ 13) മുതല്‍

2017-18 അധ്യയന വര്‍ഷത്തെ രണ്ടാംപാദവാര്‍ഷിക പരീക്ഷകള്‍ 13 ന് ആരംഭിക്കും.  മൂന്നു മുതല്‍ ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ 14 നും ഹൈസ്‌കൂള്‍ വിഭാഗം ക്ലാസുകളിലെ പരീക്ഷകള്‍ 13 നും ആരംഭിക്കും.  പരീക്ഷാനടത്തിപ്പിന് മുന്നോടിയായി ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്.  ടൈംടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പരീക്ഷയുടെ നടത്തിപ്പുമായി വിദ്യാഭ്യാസ ഓഫീസര്‍മാരും അധ്യാപകരും സഹകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5282/17

date