സീതാലയം ശില്പശാല നാളെ (13ന്)
ഹോമിയോപ്പതി വകുപ്പിന്റെ വനിതാ ആരോഗ്യ സംരക്ഷണ കേന്ദ്രമായ സീതാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (13ന്) പന്തളം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്കായി ശില്പശാല നടത്തും. രാവിലെ 10ന് പന്തളം നഗരസഭാധ്യക്ഷ റ്റി.കെ.സതി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എസ്.ഗുരുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.പ്രീതി ഏലിയാമ്മ ജോണ്‍, ഡോ.ബിജി ഡാനിയേല്‍, വാര്‍ഡംഗം റ്റി.ആര്.കൃഷ്ണവേണി, വിമന്‍ സ്റ്റഡി യൂണിറ്റ് കണ്‍വീനര്‍ ലക്ഷ്മിദേവി കുഞ്ഞമ്മ എന്നിവര്‍ സംസാരിക്കും.
രാവിലെ 10.30ന് നടക്കുന്ന സെമിനാറില്‍ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ.ജെയ്സി ഫിലിപ്പ് ക്ലാസെടുക്കും. (പിഎന്‍പി 3323/17)
- Log in to post comments