Skip to main content

ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മെഡിക്കല്‍ സ്ഥാപന സര്‍വ്വേ സംബന്ധിച്ച ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയതു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇസഡ്. ഷാജഹാന്‍ അധ്യക്ഷനായി. 

ജില്ലാ ഓഫീസര്‍ പി.കെ. അബ്ബാസ്, ആയൂര്‍വേദ ഡി.എം.ഒ ഡോ. ചിത്ര, ഡോ. എല്‍.ബി. ശ്രീലത, ഡോ. എ.ജി. ഗോപിക, അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ വി. സതീഷ്‌കുമാര്‍, ബിന്ദു, റിസര്‍ച്ച് ഓഫീസര്‍മാരായ ഫെലിക്‌സ് ജോയി, ആര്‍. രവീന്ദ്രന്‍പിള്ള, റിസര്‍ച്ച് അസിസ്റ്റന്റ് എസ്. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2542/17)

date