Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ വിവിധ ആയൂര്‍വേദ ആശുപത്രി/ഡിസ്‌പെന്‍സറികളിലെ രണ്ടാം ഗ്രേഡ് ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രതിദിനം 735 രൂപ  പ്രതിഫലം ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയൂര്‍വേദ ഫാര്‍മസി കോഴ്‌സ്/ തത്തുല്യ യോഗ്യതയുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0468 2324337. 

(പിഎന്‍പി 2996/17)

date