കുടുംബശ്രീ ആഴ്ചച്ചന്ത ഉദ്ഘാടനം ഇന്ന്
കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ആഴ്ചച്ചന്തയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 25) രാവിലെ 10.30 ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സുരേഷ്‌കുറുപ്പ് എം എല്‍ എ നിര്‍വ്വഹിക്കും. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടിയില്‍ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി, കുടുംബശ്രീ, ഇതര വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 75,000 രൂപയും റിവോള്‍വിംഗ് ഫണ്ട് ആയി 25000 രൂപയും ചേര്‍ത്ത് ഒരു ചന്തയ്ക്ക് ഒരു ലക്ഷം രൂപ അനുവദിയ്ക്കും. ഇതിന്റെ നടത്തിപ്പിന് പഞ്ചായത്തുതല ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രവര്‍ത്തിക്കും. കുടുംബശ്രീയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കായിരിക്കും ചന്തയുടെ നടത്തിപ്പുചുമതല. സംസ്ഥാനത്തെ 400 ഗ്രാമപഞ്ചായത്തുകളിലാണ് ഇത്തരത്തില്‍ ആഴ്ചച്ചന്തകള്‍ ആരംഭിക്കുന്നത്. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് വില നല്‍കി വാങ്ങി 10 ശതമാനം കൂട്ടി വില്‍പ്പന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
(കെ.ഐ.ഒ.പി.ആര്‍-1984/17)
- Log in to post comments