Skip to main content

എയ്ഡ്‌സ് ദിനാചരണം:  യോഗം ചേര്‍ന്നു  

ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനം വിപുലമായ ബോധവല്ക്കരണ പരിപാടികളോടെ ആചരിക്കുന്നതിന് കളക്‌ട്രേറ്റില്‍ എ ഡി എം കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 30ന് വൈകിട്ട് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ദീപം തെളിയിക്കും. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'എന്റെ ആരോഗ്യം എന്റെ അവകാശം' എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനാചരണത്തിന്റെ പ്രമേയം. എയ്ഡ്‌സ് ദിന റാലി പാലാ ളാലം പാലത്തില്‍ നിന്നും ആരംഭിച്ച് കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ സമാപിക്കും. ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ്, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡിഎംഒ രാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്‌സിംഗ് സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-1985/17)

date