Skip to main content

ആം ആദ്മി ബീമാ യോജന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

 

 

    കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എല്‍.ഐ.സി. മുഖേന നടപ്പിലാക്കി വരുന്ന ആം ആദ്മി ബീമാ യോജന (ആബി) യിലെ അംഗങ്ങള്‍ക്കുള്ള ( 18 മുതല്‍ 50 വയസ്സു വരെ) കുറഞ്ഞ മരണാനന്തര സഹായം മുപ്പതിനായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷം ആക്കി ഉയര്‍ത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  നിലവിലുള്ള സ്‌കോളര്‍ഷിപ്പ് ആനുകൂല്യം അതേപടി തുടരും. പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാ ആബി ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് വിവരവും ആധാര്‍ നമ്പറും സമര്‍പ്പിക്കണം.  ഇതിനായി www.chiak.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  അക്ഷയ, കുടുംബശ്രീ ഉന്നതി, ജനസേവന കേന്ദ്രങ്ങള്‍ വഴി അഞ്ചു രൂപ ഫീസ് നല്‍കിയും ഈ സേവനം ഉപയോഗപ്പെടുത്താം.  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയ്യതി പിന്നീട് അറിയിക്കും.

date