Skip to main content

അന്തര്‍ദേശീയ ഗ്രാമീണ വനിതാ ദിനാചരണം

 

ജില്ലാ വനിതാ ശിശു വികസന  ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ ഗ്രാമീണ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസം, സംരംഭകത്വ പങ്കാളിത്തം,  തൊഴിലും സാമൂഹിക സുരക്ഷയും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ - അങ്കണവാടി- ആശ- എന്‍. ആര്‍. എച്ച്.എം പ്രവര്‍ത്തകര്‍ക്കായി നടത്തിയ വിവിധ ബോധവത്കരണ ക്ലാസുകള്‍ക്ക് അഡ്വ. നിഷ എന്‍ ഭാസി, കെ.എ മജീദ്, കെ.കെ അരുണ്‍കുമാര്‍, അഡ്വ. ഡിക്‌സന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ വനിതാ ശിശു ഓഫീസര്‍ പി. സുധീര്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ എ.എ അജിത്ത്, സി.ഡി.പി.ഒ കെ. സന്ധ്യ, പി. സ്മിത, കൃഷ്ണന്‍,  അഷറഫ് ഇലാഹില്‍, കെ.പി ഷൈജ, എം റാഷിദ, പി.കെ സലിം, കെ ബബിത, പി അശ്വതി എന്നിവര്‍ സംസാരിച്ചു.

date