Skip to main content

നാഷണല്‍ ലോക അദാലത്ത്

 

ഈ വര്‍ഷത്തെ മൂന്നാമത്തെ നാഷണല്‍ ലോക അദാലത്ത് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 11 ന് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്നു.  കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ചെയര്‍മാനുമായ സാനു എസ്സ് പണിക്കര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെകട്ട്രറി, സിവില്‍ ജഡ്ജ് രുക്മ എസ് രാജ്, അഡീഷണല്‍ ജില്ലാ ജഡ്ജിയും താലൂക്ക് ലീഗര്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ എ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

അദാലത്തില്‍ 113 വാഹന അപകട നഷ്ട പരിഹാര കേസുകള്‍ 3,44,66,735 രൂപയ്ക്ക് ഒത്തു തീര്‍പ്പായി.  കൂടാതെ വിവിധ ക്രിമിനല്‍ കോടതികളില്‍ നിലവിലുള്ള 1536 കേസുകള്‍ 45.50.600 രൂപ ഫൈന്‍ ഒടുക്കി ഒത്തു തീര്‍പ്പാക്കി.  കൂടാതെ 48 ബാങ്ക് റിക്കവറി കേസുകള്‍ 49.51.605 രൂപയ്ക്കും ബി.എസ്.ഇന്‍.എല്‍ കേസുകള്‍ 33116 രൂപയ്ക്കും കോടതിയില്‍ നിലവിലുള്ള രണ്ട് ബാങ്ക് റിക്കവറി കേസുകള്‍ 5,70,000 രൂപയ്ക്കും 28 പ്രീലിറ്റിഗേഷന്‍ പരാതികള്‍ 12.30.000 രൂപയ്ക്കും ഒത്തുതീര്‍പ്പായി.  രണ്ട് ലേബര്‍ കോടതി കേസുകള്‍ 80.000 രൂപയ്ക്കും മൂന്ന് രജിസ്ട്രേഷന്‍ അണ്ടര്‍ വാല്യുയേഷന്‍ കേസുകള്‍ 99.450 രൂപയ്ക്കും ഒത്തുതീര്‍പ്പായി.

date