നേഴ്സിംഗ് പാരാമെഡിക്കൽ അപ്രൻ്റീസ് നിയമനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നേഴ്‌സിങ്(ബിഎസ് സി നേഴ്‌സിങ്/ജിഎംഎം) ബിരുദ ധാരികളെ അപ്രന്റീസ് നേഴ്‌സായും പാരാമെഡിക്കല്‍ ബിരുദ/ഡിപ്ലോമ ധാരികളെ പാരാമെഡിക്കല്‍ അപ്രന്റീസായും ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, ജനറല്‍ ആശുപത്രി,ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിയമിക്കുന്നു.
ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികമായാണ് നിയമനം. . പ്രതിമാസ വേതനം ബിഎസ് സി നേഴ്‌സിങ്/ജിഎംഎം യോഗ്യതയുള്ളവര്‍ക്ക് യഥാക്രമം 18,000/-,15,000/-,രൂപയും പാരാമെഡിക്കല്‍ അപ്രന്റീസിന് 12,000/-രൂപയുംആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 21 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള നേഴ്സിംഗ് കൗൺസിൽ, കേരള പാരാമെഡിക്കൽ കൗൺസിൽ എന്നിവയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കേരള നേഴ്സിംഗ് കൗൺസിൽ, കേരള പാരാമെഡിക്കൽ കൗൺസിൽ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ നവംബര്‍ 23 ന് പകല്‍ 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ., ഇടുക്കി 685603 എന്ന മേല്‍ വിലാസത്തില്‍ ലഭ്യമാക്കുക. ഫോൺ: 04862-296297.
- Log in to post comments