Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മ മെച്ചപ്പെടുത്തല്‍, ജില്ലാതല ഏകോപന സമിതിയുടെ യോഗം ചേര്‍ന്നു

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക തല സമിതികളുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാതല ഏകോപന സമിതിയുടെ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പും യോഗം വിളിക്കുന്നതിന് നേതൃത്വം നല്‍കണം. പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായ വിവരശേഖരണം നടത്തുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് തല പ്രാദേശിക സമിതികളുടെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ജില്ലാതല ഏകോപന സമിതി ചര്‍ച്ച ചെയ്യും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് നടപടികള്‍ സ്വീകരിക്കാനും  വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കുന്നതിന് സാമൂഹിക പഠന മുറികളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശിച്ചു.ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാതല ഏകോപന സമിതിയുടെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ്, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ദിനേശ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ ഷൗക്കത്തലി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എം.ധ്വാര, ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി,വി വിനോദ് കുമാര്‍, ഡയറ്റ് ലക്ചറര്‍ ഗിരീഷ് ബാബു, ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
 

date