ആധുനിക സൗകര്യങ്ങളോടെ ആറ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
മന്ത്രി പി രാജീവ് മുൻകൈയെടുത്ത് കളമശേരി നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളോടെ ആറ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. കളമശേരി തേവയ്ക്കൽ കവലയിൽ പണി പൂർത്തീകരിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു.
ഓരോ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലും എഫ്എം റേഡിയൊ, ഫോൺ ചാർജിംഗ് സൗകര്യം എന്നിവയും ഇവയുടെ പ്രവർത്തനത്തിനായി ബാറ്ററി ബാക്കപ്പ് ഉള്ള സോളാർ വൈദ്യുത സംവിധാനവും ഉണ്ടാകും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സിഇആർ ഫണ്ട് ഉപയോഗിച്ച് 70 ലക്ഷം രൂപ ചെലവിലാണ് ആറ് വെയ്റ്റിങ് സെൻ്ററുകൾ പണിയുന്നത്. കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ, കടുങ്ങല്ലൂർ പഞ്ചായത്തിൽ മുതുകാട് അമ്പലം, കരുമാല്ലൂർ പഞ്ചായത്തിൽ യുസി കോളേജ്, ആലങ്ങാട് പഞ്ചായത്തിൽ ആലങ്ങാട് അമ്പലം കവല, കുന്നുകര പഞ്ചായത്തിൽ കുന്നുകര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വെയ്റ്റിങ് സെൻ്ററുകൾ സ്ഥാപിക്കുന്നത്. വീഗാലാൻഡ് ഡെവലപ്പേഴ്സിനാണ് നിർമ്മാണ ചുമതല.
തേവയ്ക്കലിലെ 10 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ നാല് സ്പീക്കറും എട്ട് എൽഇഡി ലൈറ്റുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. രാഷ്ട്രീയ കക്ഷി പ്രതിനിധി കെ ബി വർഗീസ്, തൃക്കാക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി എസ് എ കരീം, പി കെ ബേബി, കൗൺസിലർമാരായ കെ കെ ശശി, ലിസി കാർത്തികേയൻ, പി വി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
See insights and ads
All reactions:
55
- Log in to post comments