സമന്വയം : ജില്ലാതല അവലോകനയോഗം നവം.18 ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സമന്വയം' (ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍) പദ്ധതിയുടെ തൃശ്ശൂര്‍ ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവലോകനയോഗം നവം.18, രാവിലെ 11.00 മണിക്ക് തൃശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ അംഗം സൈഫുദ്ദീന്‍.എ-യുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ പ്രതിനിധികളും, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
കുറഞ്ഞത് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയുള്ള (ഐ.ടി.ഐ, പോളിടെക്‌നിക്ക് ഉള്‍പ്പെടെ) 18 നും 59 നും മദ്ധ്യേ പ്രായമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈജ്ഞാനിക/തൊഴില്‍ പരിചയവും നൈപുണ്യ പരിശീലനവും നല്‍കി യോഗ്യതകള്‍ക്കനുസൃതമായി സ്വകാര്യ മേഖലയില്‍ / വിദേശ രാജ്യങ്ങളില്‍ സ്വകാര്യ തൊഴില്‍ ലഭ്യമാക്കുകയോ, ലഭ്യമാകുന്നതിനാവശ്യമായ തൊഴില്‍/ ഭാഷ പരിശീലനം നല്‍കുകയോ ആണ് 'സമന്വയം' പദ്ധതിയുടെ ലക്ഷ്യം.
- Log in to post comments