Skip to main content

അക്ഷയക്ക് 22; കാസര്‍കോടിന് തനതു വഴികളില്‍ ഏറെ അഭിമാനം

വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ സാധാരണക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2002 നവംബര്‍ 18 ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എ.പി.ജെ.അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്ത അക്ഷയ പദ്ധതി 22 വര്‍ഷം പിന്നിടുമ്പോള്‍ കാസര്‍കോടിന് തനതു വഴികളില്‍ ഏറെ അഭിമാനം. സാങ്കേതിക വികസനരംഗത്ത് ബഹുമുഖ സേവന പ്രവര്‍ത്തനങ്ങള്‍ അക്ഷയയിലൂടെ നടപ്പിലാക്കിയതില്‍ ഏറ്റവും ശ്രദ്ധേയമായത് 2011-ല്‍ തുടക്കമിട്ട ആധാര്‍ എന്റോള്‍മെന്റില്‍ സംസ്ഥാനം കൈവരിച്ച നേട്ടമാണ് തുടര്‍ന്ന് വിവിധയിനം റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഈ- ജില്ല പദ്ധതി 2012 ഡിസംബര്‍ നാലിന് സംസ്ഥാനതലത്തില്‍ തുടക്കമിട്ടു ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് ജില്ലയ്ക്ക് രണ്ട് അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. കേരളത്തിന്റെണ ഈ- ഗവേണന്‍സ് രംഗത്തെ ആവേശകരമായ കുതിപ്പായി പദ്ധതി മാറി.

അക്ഷയ കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ സര്‍ക്കാരീതര സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ സുതാര്യമായും, ത്വരിതഗതിയിലും നിമിഷങ്ങള്‍ക്കകം കഴിയുന്നത് ഡിജിറ്റല്‍ രംഗത്ത് ഉണ്ടായ ജില്ലയുടെ അഭിമാനകരമായ നേട്ടമാണ്. തുടര്‍ന്ന് ഇങ്ങോട്ട് ജില്ലയില്‍ നടപ്പിലാക്കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്,എബിസിഡി പദ്ധതി,ബാങ്കിംഗ് കിയോസ്‌ക്, വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിനായി ഫോണ്‍ പേ, ഭീം ആപ്പ്,ഗൂഗിള്‍ പേ തുടങ്ങി ഡിജിറ്റല്‍ ഇന്ത്യ പരിപാടിയിലൂടെ ആയിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി. ഇന്‍ഷുറന്‍സ്,ഇലക്ഷന്‍ വെബ്കാസ്റ്റിംങ്, ഡിജിലോക്കര്‍  തുടങ്ങി അതിരുകളില്ലാത്ത അവസരങ്ങളുമായാണ് അക്ഷയ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലയില്‍ 144 അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.ഈ കേന്ദ്രങ്ങള്‍ വഴി പ്രതിവര്‍ഷം ഒരു കോടി 72 ലക്ഷത്തില്‍ പരം വിവിധ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചു.122 ആധാര്‍ കേന്ദ്രങ്ങളിലൂടെ പ്രതിവര്‍ഷം രണ്ടുലക്ഷത്തില്‍ പരം ജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങള്‍ നല്‍കിവരുന്നു.

സമയബന്ധിതമായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്/ഹോം മാസ്റ്ററിംഗ്212447 പൂര്‍ത്തീകരിച്ചു. ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് ബദിയടുക്ക, കിനാനൂര്‍ കരിന്തളം, ഈസ്റ്റ് എളേരി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയ എ.ബി.സി.ഡി പദ്ധതിയിലൂടെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ആധികാരിക രേഖകളായ ആധാര്‍ കാര്‍ഡ് 1445,റേഷന്‍ കാര്‍ഡ് 1146,ബാങ്ക് അക്കൗണ്ട് 550,ജനന സര്‍ട്ടിഫിക്കറ്റ് 364,ആരോഗ്യ ഇന്‍ഷുറന്‍സ് 427,ഇലക്ഷന്‍ ഐഡി 1186,വരുമാന സര്‍ട്ടിഫിക്കറ്റ് 172, ഡിജിലോക്കര്‍1019  രേഖകള്‍ തയ്യാറാക്കി ഡിജിലോക്കറിലാക്കിനല്‍കുകയും ചെയ്തു.അക്ഷയ സംവിധാനത്തിന്റെക പ്രവര്‍ത്തനം ഏകോപിപ്പിച്ച് കാര്യക്ഷമമായി കൊണ്ടുപോകുന്നതിനായി ജില്ലാ കളക്ടര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആയും,അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ഉള്‍പ്പെട്ട ജില്ലാ ഓഫീസ് സംവിധാനത്തില്‍ 9 ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ അക്ഷയ കേന്ദ്രങ്ങളില്‍ 427 ജീവനക്കാര്‍ സേവനം നല്‍കിവരുന്നു. ജീവനക്കാരുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും വലിയ ഐടി സംവിധാനമാണ് അക്ഷയ.

date