Skip to main content

ഉപഭോക്തൃ തര്‍ക്ക പരാതി അദാലത്ത്

 ഉപഭോക്തൃ തര്‍ക്ക പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി ഗ്രഹക് മധ്യസ്ഥതാ സമാധാനും ലോക് അദാലത്തും സംഘടിപ്പിക്കും. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായും ബാര്‍ അസോസിയേഷനുകളുമായും സഹകരിച്ചാണ് അദാലത്ത് നടത്തുക. ജില്ലാ ഉപഭോക്തൃ കമീഷനില്‍ നല്‍കിയ പരാതികളില്‍ മധ്യസ്ഥതയില്‍ കേസുകള്‍ പരിഗണിക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 30നകം ബന്ധപ്പെടണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ അറിയിച്ചു.

 

date