Skip to main content

കേരള ബാങ്ക് കർമ്മപദ്ധതി നവംബർ 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള ബാങ്കിന്റെ വാർഷികത്തോടനുബന്ധിച്ച് കർമ്മപദ്ധതി ഉദ്ഘാടനവും അവാർഡ് വിതരണവും നവംബർ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2019 നവംബർ 29ന് രൂപം കൊണ്ട കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ഭരണ സമിതി നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതോടനുബന്ധിച്ച് ഒരു വർഷം നീണ്ട കർമ്മപദ്ധതിക്കാണ് ബാങ്ക് തുടക്കം കുറിക്കുന്നത്.

ചടങ്ങിൽ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാവും. കേരള ബാങ്ക് എക്‌സലൻസ് അവാർഡ്, മിനിസ്‌റ്റേഴ്‌സ് ട്രോഫി എന്നിവ മന്ത്രി വിതരണം ചെയ്യും. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കേരള ബാങ്ക് കർഷക അവാർഡ് ദാനം നടത്തും. കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി, കേരള ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി എന്നിവർ സംസാരിക്കും.

date