Skip to main content

*കുരങ്ങുപനി പ്രതിരോധം:*ഏകദിന ശില്‍പശാല സംഘടിപ്പിച്ചു*

 

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുരങ്ങുപനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. തിരുനെല്ലി ക്ലേവ് റിസോര്‍ട്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. കുരങ്ങുപനി തടയുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് സാധാരണയായി രോഗം സാധ്യതയുള്ളത്.  കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം.  കുരങ്ങുകളിലാണ് രോഗം കണ്ടെത്തുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്ന മനുഷ്യരിലേക്കും രോഗം പകരുന്നു.  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ ആന്‍സി മേരി ജേക്കബ്, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. കെ  ദീപ, മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ്  ഡയറക്ടര്‍ ഡോ. ജയേഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. 

date