കേക്കുകളില്‍ മായം കലര്‍ത്തുന്നത് ക്രിമിനല്‍കുറ്റം - കമ്മിഷണര്‍
ക്രിസ്തുമസ്, പുതുവത്സരകാലത്ത് കേക്കുകളിലും മധുര പലഹാരണങ്ങളിലും ക്രിത്രിമ നിറങ്ങളും അനുവദനീയമല്ലാത്ത രാസവസ്തുകക്കളും കലര്‍ത്തി വില്പന നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ വീണ. എന്‍. മാധവന്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ലൈസന്‍സുകള്‍ റദ്ദാക്കുകയും ആറ് മാസം മുതല്‍ ജീവപര്യന്ത്യം വരെ തടവും ഒന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന ക്രിമിനല്‍ കുറ്റവുമാണിതെന്നും കമ്മിഷണര്‍ അറിയിച്ചു.
ളീീറമെളല്യേസലൃമഹമ@ഴാമശഹ.രീാ എന്ന മെയിലിലോ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലോ പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കാവുന്നതാണ്.
(പി.ആര്‍.പി 1957/2017)
- Log in to post comments