ട്യൂഷന്‍ അധ്യാപക കൂടിക്കാഴ്ച 18ന്
കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അജാനൂര്‍, പുല്ലൂര്‍ പെരിയ, പള്ളിക്കര, ഉദുമ ഗ്രാമ പഞ്ചായത്തുകളിലെ അഞ്ച് എസ്.സി കമ്മ്യൂണിറ്റി ഹാളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. അജാനൂരില്‍ മൂലക്കണ്ടം, രാവണേശ്വരം എന്നവിടങ്ങളിലും പുല്ലൂര്‍ പെരിയ നവോദയ നഗറിലും പള്ളിക്കര നെല്ലിയടുക്കയിലും ഉദുമ നാലാംവാതുക്കലുമാണ് കാസര്‍കോട് ധന്വന്തരി കേന്ദ്രയുടെ സഹായത്തോടെ പട്ടകിജാതി വികസന വകുപ്പ് ജനുവരി, ഫ്രെബുവരി മാസങ്ങളില്‍ ട്യൂഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് മുതല്‍ 10 വരെയുളള വിദ്യാര്‍ത്ഥികളെ വാര്‍ഷിക പരീക്ഷക്ക് സജ്ജമാക്കലും പഠനത്തില്‍ പിറകിലുള്ളവര്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ നല്‍കലുമാണ് ലക്ഷ്യം. വൈകുന്നേരങ്ങളില്‍ രണ്ട് മണിക്കൂര്‍ വീതം മാസം ചുരുങ്ങിയത് 22 ക്ലാസ്സുകള്‍ എടുക്കുന്നതിന് ഏഴായിരം രൂപ ഹോണറേറിയം ലഭിക്കും. പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെടുന്ന അധ്യാപക യോഗ്യതയുള്ള മേല്‍ പ്രദേശങ്ങളില്‍ താമസക്കാരായവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 18ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
- Log in to post comments