Post Category
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 20ന് മന്ത്രി ജി.ആര് അനില്‍ ഉദ്ഘാടനം ചെയ്യും
മുള്ളേരിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് രാവിലെ 11ന് കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര് അനില്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാസര്‍കോട് എം.പി കെ രാജ് മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ആദ്യ വില്‍പ്പന നടത്തും.
ബന്ദിയോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 20ന് വൈകീട്ട് മൂന്നിന് കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര് അനില്‍ ഉദ്ഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാസര്‍കോട് എം.പി കെ രാജ് മോഹന്‍ ഉണ്ണിത്താന് മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ആദ്യ വില്‍പ്പന നടത്തും.
date
- Log in to post comments