Skip to main content

വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ നീന്തല്‍ പരീക്ഷ 21, 23 തീയതികളില്‍

ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനീ) (I എന്‍.സിഎ എസ്.സി) (കാറ്റഗറി നം. 287/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള നീന്തല്‍ പരീക്ഷ ഡിസംബര്‍ 21, 23 തീയതികളിലായി കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസ് അക്കാദമി, തൃശ്ശൂരില്‍ (നിയര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, വിയ്യൂര്‍, തൃശ്ശൂര്‍)  നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഹാജരാകണം.  നീന്തല്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേ ദിവസം തന്നെ സര്‍ട്ടിഫിക്കേറ്റ് പരിശോധനയും നടത്തും.

date