Post Category
നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന പ്രധാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെതുടർന്ന് ഏർപ്പെടുത്തിയ ഗതാഗതനിരോധനം ഒഴിവാക്കി ഡിസംബർ 17 മുതൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുകൊണ്ട് ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതാഗതനിയന്ത്രണം പൂർണമായും ഒഴിവാക്കി വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തി വിടുമെന്നും അറിയിച്ചു.
date
- Log in to post comments