Post Category
കൗണ്‍സലിങ് സൈക്കോളജി: അപേക്ഷ ക്ഷണിച്ചു
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവും ഡിപ്ലോമക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി/ഞായര്‍/പൊതുഅവധി ദിനങ്ങളിലാകും ക്ലാസ്. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. https://app.srccc.in/register എന്ന ലിങ്ക് വഴി ഡിസംബര്‍ 31നകം അപേക്ഷിക്കണം. പെരിന്തല്‍മണ്ണ നാഷണല്‍ സര്‍വിസ് സൊസൈറ്റിയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 9847610871.
date
- Log in to post comments