മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് വൻ വിജയം: മന്ത്രി ഡോ. ബിന്ദു
മുകുന്ദപുരം താലൂക്ക്
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വൻവിജയമായി സമാപിച്ചുവെന്ന്
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അദാലത്തിൽ 22 പേർക്ക് പുതിയ റേഷൻ കാർഡ് വിതരണം ചെയ്തു. 15 പേർക്ക് ദേവസ്വം പട്ടയവും നൽകി - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ റവന്യൂ-ഭവനനിർമ്മാണ മന്ത്രി അഡ്വ. കെ രാജൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷയായിരുന്നു.
അദാലത്തിലേക്ക് ഓൺലൈൻ ആയി 118 പരാതികൾ ലഭിച്ചു.
പരാതിക്കാരിൽ 77 പേർ മന്ത്രിമാരെ കണ്ട് പരാതി നേരിട്ടവതരിപ്പിച്ചു - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
267 പരാതികൾ പുതുതായി സ്വീകരിച്ചു. അതിൽ 172 പേർ മന്ത്രിമാരെ നേരിൽ കണ്ടു. മുഴുവൻ പരാതികളിലും മന്ത്രിമാർ അടിയന്തിര പരിഹാരം കാണുന്നതിന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷർ, തൃശ്ശൂർ എഡിഎം, ഇരിങ്ങാലക്കുട ആർഡിഒ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, താലൂക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
അദാലത്തിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഫെയർ വാല്യൂ അദാലത്ത് ജനുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളിൽ നടത്താൻ തീരുമാനിച്ചതായും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഫെയർ വാല്യൂ അദാലത്ത് ഉദ്ഘാടനം ചെയ്യും.
- Log in to post comments