Post Category
ജോൺസണ് 15 ദിവസത്തിനകം വീട്ടു നമ്പർ ലഭ്യമാക്കാൻ നിർദ്ദേശം
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ ചുങ്കത്ത് ജോൺസൺ സി.പി. യ്ക്ക് വീട്ടുനമ്പർ ലഭിക്കുന്നത് സംബന്ധിച്ച പരാതിയിൽ 15 ദിവസത്തിനകം പരിശോധിച്ച് പരിഹാരം കാണാൻ റവന്യു മന്ത്രി കെ. രാജൻ അടാട്ട് ഗ്രാമപഞ്ചായത് സെക്രട്ടറിക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം നൽകി.
അടാട്ട് ഗ്രാമപഞ്ചായത്ത് ചിറ്റിലപ്പിള്ളി വില്ലേജിൽ രണ്ടാം വാർഡിൽ നൂറു വർഷമായി താമസിച്ചു വരുന്ന സ്ഥലത്ത് പുതുതായി പണിത വീടിനാണ് വീട്ടുനമ്പർ ലഭിക്കുവാൻ വേണ്ടി അപേക്ഷ നൽകിയിരുന്നത്.
date
- Log in to post comments