Skip to main content

ആലപ്പുഴ ബീച്ച് ഫെസ്റ്റ്: ഫുഡ് ഫെസ്റ്റിവെല്‍ സ്റ്റാളുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ആലപ്പുഴ ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് ഡിസംബര്‍ 24 മുതല്‍ 31 വരെ ബീച്ചില്‍ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോണ്‍വെജ് -വെജ് ഐസ് ക്രീം, പായസം സ്റ്റാളുകള്‍ക്ക് പുറമേ ഇന്ത്യന്‍, ചൈനീസ്, അറബിക്ക് ഫുഡ് സ്റ്റാളുകള്‍ ഉണ്ടാകും. പ്രത്യേകം തയ്യാറാക്കുന്ന സ്റ്റാളുകളിലേക്കുള്ള വെള്ളവും വെളിച്ചവും ഫുഡ് ഫെസ്റ്റിവല്‍ സംഘാടക സമിതി നല്‍കും. ഏറ്റവും മികച്ച ഒന്നും രണ്ടും സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കും. ആകെ 30 സ്റ്റാളുകളാണ് ക്രമീകരിക്കുന്നത്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് സ്റ്റാളുകള്‍ അനുവദിക്കും. ഫുഡ് ഫെസ്റ്റിവെലിന്റെ ഭാഗമായി കുക്കറി ഷോയും സംഘടിപ്പിക്കും.  ആലോചനയോഗത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍പേഴ്‌സണ്‍ എ.എസ് കവിത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എ. ഷാനവാസ്, ബി.അജേഷ്, കെ.പി. വര്‍ഗീസ്, ഡോ. ലിന്റാ ഫ്രാന്‍സിസ്, മോനിഷ ശ്യാം , മനീഷ സജി, സി.ജയകുമാര്‍, കെ.നാസര്‍ എന്നിവര്‍ സംസാരിച്ചു. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍: 9037509907, 8891010637, 8590528113.
പി.ആര്‍./എ.എല്‍.പി./2697)

date