Post Category
വിഷു കൈനീട്ടമായി തെങ്ങിന്‍തൈ
വിഷു കൈനീട്ടമായി തെങ്ങിന്‍തൈ വിതരണം ചെയ്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 'ഒരു വീട്ടില്‍ ഒരു തെങ്ങിന്‍തൈ' യില്‍ ഉള്‍പ്പെടുത്തി 1000 തൈകളാണ് വിഷു കൈനീട്ടമായി നല്‍കിയത്. 4.5 ലക്ഷം രൂപയാണ് ചെലവ്. തൊഴിലുറപ്പുകാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. 700 തൊഴില്‍ ദിനങ്ങളാണ് പദ്ധതിയ്ക്ക് നീക്കിവച്ചത്. അഗ്രോ ഇന്‍ഡസ്ട്രീസില്‍ നിന്നും തൈ ഒന്നിന് 50 രൂപ നിരക്കിലാണ് ഗ്രാമപഞ്ചായത്ത് വാങ്ങിയത്. ഡബ്ല്യുസിടി ഇനത്തില്‍പെട്ട തൈകളാണ് വിതരണം ചെയ്തത്. ആറ് മുതല്‍ ഏഴ് വര്‍ഷം കൊണ്ട് വിളവെടുക്കാം. പദ്ധതി പൂര്‍ത്തികരണത്തോടെ നാളികേര ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തിനു സാധിക്കുമെന്നും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനാകുമെന്നും പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള പറഞ്ഞു.
date
- Log in to post comments