Skip to main content

ലഹരിക്കെതിരെ ബോധവത്കരണ വിഡിയോയുമായി ശിശുസംരക്ഷണ വകുപ്പ്

ലഹരിക്കെതിരായ ബോധവത്കരണത്തിന് ഹ്രസ്വ വിഡിയോയുമായി ജില്ലാ ശിശുസംരക്ഷണ ഓഫീസ്. 'തിരികെ' എന്ന പേരില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തിറക്കിയത്. മാതൃസ്‌നേഹം അനുഭവിച്ചുവളര്‍ന്ന കുട്ടി കൗമാരത്തില്‍ ലഹരി ഉപയോഗിക്കുന്നതും സ്‌കൂളില്‍ നടത്തിയ വിഡിയോ പ്രദര്‍ശനം കുട്ടിയെ സ്വാധീനിച്ച് തിരികെ മാതൃസ്‌നേഹത്തിലേക്ക് എത്തുന്നതുമാണ് പ്രമേയം. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ എന്നിവര്‍ ഉദ്യമത്തില്‍ പങ്കാളികളായി.
 

 

date