Skip to main content

ആർ.ഐ.എം.സി യോഗ്യതാ പരീക്ഷ : അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്കുള്ള (ആർ.ഐ.എം.സി) പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി. മേൽ സൂചിപ്പിച്ച തീയതിക്ക് മുൻപായി വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന രേഖകൾ സഹിതം സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കണം.

പി.എൻ.എക്സ് 1386/2025

date