Skip to main content

വിമുക്തഭട സഹായ കേന്ദ്രം തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൻ്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിനോടനുബന്ധിച്ച് വിമുക്തഭട സഹായ കേന്ദ്രം തുടങ്ങാൻ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 15 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ.04772245673. ഇമെയിൽ: zswoalp@gmail.com

 

(പിആർ/എഎൽപി/984)

date