Post Category
ഹോം മാനേജര്‍ ഒഴിവ്
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് ഹോം മാനേജരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 25-45. അപേക്ഷകര്‍ വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള ബയോഡേറ്റ എന്നിവ സഹിതം ഏപ്രില്‍ 15ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 9526421936, 04662240124, ottapalamshelterhome@gmail.com
date
- Log in to post comments